ഗുരു തൃപ്പാദം പുരുഷ സ്വയം സഹായ സംഘത്തിന്റെ വാർഷിക ആഘോഷം നടന്നു

0
sndp

വൈക്കം : ചെമ്പ് വാഴേക്കാട് 642-ാം നമ്പർ എസ്എൻഡിപി യോഗാ ശാഖത്തിന്റെ കീഴിലുള്ള ഗുരു തൃപ്പാദം പുരുഷ സ്വയം സഹായ സംഘത്തിന്റെ മൂന്നാമത് വാർഷിക ആഘോഷം നടന്നു. കൺവീനർ സുകുമാരൻ കുറിയാത്തും വേലിയുടെ അധ്യക്ഷതയിൽ ശാഖാ പ്രസിഡന്റ് ടി.കെ രാമകൃഷ്ണൻ തെന്നാട്ട് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.സരസമ്മ സുകുമാരന്റെ ദീപാർപ്പണത്തിനുശേഷം ഗുരു സ്മരണയും, പി എൻ വിജയൻ തറയിൽ സ്വാഗതവും പറഞ്ഞു. സജി വിഎസ്. പടിപെരുംപെരുപ്പിൽ, പ്രഭാഷണ വിഷയാവതരണവും നടത്തി.
ഭാസ്കര ൻഅയ്യം കുളത്ത്, വൈസ് പ്രസിഡന്റ് ബാബുക്കുട്ടൻ തുകലംകേരിത്തറ, ആശംസ അർപ്പിച്ചു സംസാരിച്ചു. ഹൈക്കോടതി അഡ്വക്കേറ്റ് കെ വൈ സുധീന്ദ്രൻ ശ്രീനാരായണീയം ഇന്ന് എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി പുതിയ കൺവീനറായി ഭാസ്കരൻ അയ്യൻകുളം, ജോയിൻ കൺവീനറായി ഷണ്മുഖൻ മുണ്ടുപറമ്പിൽ എന്നിവരെ തിരഞ്ഞെടുത്തു. അഭിനവ് ജയ്മോൻ, സൂര്യ ഭാസ്കർ എന്നിവരെ യോഗത്തിൽ ആദരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *