ഗുരുദേവഗിരിയിൽ നാളെ ഗുരുസരണി

മുംബൈ: : ശ്രീനാരായണ മന്ദിരസമിതി നെരൂൾ ഈസ്റ്റ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നെരൂൾ ഗുരുദേവഗിരിയിൽ ‘ഗുരുസരണി’ എന്ന പരിപാടി ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി വി.പി. പ്രദീപ് കുമാർ അറിയിച്ചു. നാളെ(ശനിയാഴ്ച്ച ) വൈകിട്ട് 5.30 ന് ആരംഭിക്കുന്ന പരിപാടിയിൽ മന്ദിരസമിതി വനിതാ വിഭാഗം കൺവീനർ സുമാ പ്രകാശ് അധ്യക്ഷത വഹിക്കും. മായാ സഹജൻ,റോബി ശശിധരൻ,വിജയമ്മ ശശിധരൻ,ശ്രീജാ അനിൽ ,ജനത, മോനിയമ്മ ഗംഗാധരൻ, എ.കെ. വിജയൻ എന്നിവർ പ്രസംഗിക്കും. ഉഷാസോമൻ, പ്രമീളാ നരേന്ദ്രൻ എന്നിവർ കൃതികൾ ആലപിക്കും.