ഗുരുദേവഗിരിയിൽ ഗുരുസരണി നടത്തി
നവി മുംബൈ: ശ്രീനാരായണ മന്ദിര സമിതി നെരൂൾ ഈസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിനെ അടുത്തറിയുക എന്ന പരിപാടിയായ ഗുരുസരണി നടത്തി. എല്ലാമാസവും നടത്തിവരുന്ന പരിപാടിയായാണ് ഇത്. യൂണിറ്റ് സെക്രട്ടറി വി. പി. പ്രദീപ് സ്വാഗതം പറഞ്ഞു. മുൻ സോണൽ സെക്രട്ടറി എം. ജി. രാഘവൻ “നവരാതിയോടനുബന്ധിച്ചു ഗുരുകണ്ട ദേവീ സങ്കല്പം” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. സോണൽ സെക്രട്ടറിമാരായ എൻ. എസ്. രാജൻ, കെ. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. നെരൂൾ വെസ്റ്റ് യൂണിറ്റ് സെക്രട്ടറി സുനിൽകുമാർ ഡി, ഉഷാ ഉണ്ണികൃഷ്ണൻ, ഷീബാ വേണുഗോപാൽ, എ. കെ. വിജയൻ, സുജാത പ്രസാദ്, റോബി ശശിധരൻ, ഷീന സുധാകർ, ഗീതാ വിജയൻ, രമണി ആനന്ദ്, പൊന്നമ്മ അനിൽ, ഷീബ സുനിൽ, ഉഷാ സോമൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.