ഗുർമീത് റാം റഹീമിന് വീണ്ടും പരോള്‍

0

ഹരിയാന/ചണ്ഡീഗഡ്:സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോള്‍. 30 ദിവസമാണ് പരോള്‍. ഗുർമീതിനെ കഴിഞ്ഞ ദിവസം പുലർച്ചെയോടെ കനത്ത സുരക്ഷയിൽ അതീവ രഹസ്യമായി ജയിലിൽ നിന്നും പുറത്തെത്തിച്ചു. ദേരാ സച്ചാ സൗദ തലവനായ ഗുർമീത് റാം റഹീമിനെ ആശ്രമത്തിലെ അന്തേവാസികളായ രണ്ട് സ്‌ത്രീകളെ ബലാത്സംഗം ചെയ്‌ത കേസിൽ 2017-ല്‍ 20 വർഷം തടവിന് ശിക്ഷിച്ചിരുന്നു. മാധ്യമപ്രവർത്തകൻ രാമചന്ദ്ര ഛത്രപതിയുടെയും ദേര അഡ്‌മിനിസ്ട്രേറ്റർ രഞ്ജിത് സിങ്ങിൻ്റെയും കൊലപാതകക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ജീവപര്യന്തം ശിക്ഷകൂടി കോടതി വിധിച്ചു.

ഹരിയാനയിലെ റോഹ്തക് ജില്ലയിലെ സുനാരിയ ജയിലിലാണ് ഗുർമീത് കഴിയുന്നത്. ഇതു 12-ാം തവണയാണ് ഇയാള്‍ പരോൾ ലഭിച്ച് ജയിലിന് പുറത്തെത്തുന്നത്. 2024 ഒക്‌ടോബർ രണ്ടിനാണ് റാം റഹീമിന് അവസാനമായി 20 ദിവസത്തെ പരോൾ അനുവദിച്ചത്.ഇയാള്‍ക്ക് തുടർച്ചയായി പരോള്‍ അനുവദിക്കുന്നത് നേരത്തെയും വിവാദമായിരുന്നു. സംസ്ഥാന സർക്കാർ ഇയളെ സംരക്ഷിക്കുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *