സാമ്പത്തിക മേഖലയിൽ കോലിളക്കം സൃഷ്ടിച്ച്, 2023-24 വർഷം; ഫെബ്രുവരിയിൽ 12.5 ശതമാനം ഉയർന്ന് ജിഎസ്ടി
ഈ വർഷം ഫെബ്രുവരിയിലെ ജിഎസ്ടി കളക്ഷൻ 12.5 ശതമാനം വർധിച്ചതായി ധനകാര്യ മന്ത്രാലയം ഇതോടെ കളക്ഷൻ 1,68,337 കോടി രൂപയായി.ആഭ്യന്തര വ്യാപാര ഇടപാടുകളിലെ ജിഎസ്ടി വരുമാനം 13.9 ശതമാനം വർധിച്ചു.കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ശരാശരി ചരക്ക് സേവന നികുതി വരുമാനത്തിൽ മികച്ച വളർച്ച ഈ വർഷമുണ്ടായിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ 11 മാസത്തെ ശരാശരി ജിഎസ്ടി കളക്ഷൻ 1.67 ലക്ഷം കോടി രൂപയാണ്.
അതേസമയം 2022-23 ലെ ശരാശരി ജിഎസ്ടി കളക്ഷൻ 1.5 ലക്ഷം കോടി രൂപയായിരുന്നു. ഈ വർഷം അത് 1,68,337 കോടി രൂപയായി. ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള ജിഎസ്ടി വരുമാനം 8.5 ശതമാനം ഉയർന്നപ്പോൾ.. റീഫണ്ടുകൾ കൊടുത്തതിന് ശേഷം, ഫെബ്രുവരി മാസത്തെ ജിഎസ്ടി കളക്ഷൻ 1.51 ലക്ഷം കോടി രൂപയാണ്. ഇത് കഴിഞ്ഞ വർഷത്തേക്കൾ 13.6 ശതമാനം കൂടുതലാണ്.
2023-24ൽ ജിഎസ്ടി വരുമാനത്തിൽ തുടർച്ചയായ വളർച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു.2022-23 കാലയളവിനെ അപേക്ഷിച്ച്, 2023-24 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിലെ ജിഎസ്ടി കളക്ഷൻ 18.40 ലക്ഷം കോടി രൂപയാണ്. ഈ വർഷം ഇത് 11.7 ശതമാനം കൂടുതലാണ്.
2023 ഫെബ്രുവരിയിലെ ജിഎസ്ടി കണക്കിൽ, സിജിഎസ്ടി കളക്ഷൻ 31,875 കോടി രൂപയും എസ്ജിഎസ്ടി 39,615 കോടി രൂപയുമാണ്. ഇറക്കുമതി ചെയ്ത ചരക്കുകളിൽ നിന്നുള്ള 38,592 കോടി രൂപ ഉൾപ്പെടെ 85,098 കോടി രൂപയാണ് ഐജിഎസ്ടി കളക്ഷൻ. സെസ് പിരിവ് 12,839 കോടി രൂപയും അതിൽ ഇറക്കുമതി ചെയ്ത ചരക്ക് സെസ് പിരിവ് 984 കോടി രൂപയുമാണ്