തൃശൂർ ജ്വല്ലറികൾ 5 കൊല്ലത്തിനിടയിൽ നടത്തിയത് 1000 കോടിയുടെ നികുതിവെട്ടിപ്പ് !

0

 

തൃശൂർ :തൃശൂർ ജില്ലയിലെ 78 സ്വർണ്ണ വ്യാപാരികളുടെ വിൽപ്പന സ്ഥാപനങ്ങൾ ,നിർമ്മാണ കേന്ദ്രങ്ങൾ ,വസതികൾ എന്നിവടങ്ങളിലായി ജിഎസ്‌ടി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വൻ നികുതിവെട്ടിപ്പും സ്വർണ്ണ ഇടപാടുകളുടെ രേഖകളും കണ്ടെത്തി . ഒരു യൂണിറ്റിൽ 5 പേർ ഉൾപ്പെടുന്ന 41 യൂണിറ്റുകളാക്കി 241 ഉദ്യോഗസ്ഥർ ചേർന്നാണ് പരിശോധന നടത്തിയത് .5 കൊല്ലത്തെ വിൽപ്പനയുടെ കണക്കുകൾ പരിശോധിച്ചപ്പോൾ 1000 കോടിയുടെ നികുതിവെട്ടിപ്പ് നടന്നതായി  തെളിഞ്ഞിട്ടുണ്ട്.
പ്രതിമാസം 10 കോടിയുടെ വിൽപ്പന നടന്ന ജ്വല്ലറികൾ 2 കോടിരൂപമാത്രമാണ് വിറ്റുവരവിൽ ഉൾപ്പടുത്തിയിട്ടുള്ളത് .
ജ്വല്ലറി ഉടമകളെ വിളിച്ചു വരുത്തി അവരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം കേട്ട ശേഷം 90 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് GST തീരുമാനം. കഴിഞ്ഞ ബുധനാഴ്ച്ച വൈകുന്നേരം 4 .30 ന് ആരംഭിച്ച പരിശോധന അവസാനിച്ചത് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 നാണ് .

തൃശ്ശൂരിലെ സ്വർണ വ്യാപാര, വ്യവസായ മേഖലയിൽ ജി.എസ്.ടി ഉദ്യോഗസ്ഥർ നടത്തിയ റെയിഡ് ഈ മേഖലയെ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കാനും അപമാനിക്കാനുമുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമായാണെന്ന് ഒരു വിഭാഗം വ്യാപാരികൾ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട് .ജി.എസ്.ടി രജിസ്ട്രേഷൻ എടുത്ത വ്യാപാരശാലകളിലും നിർമാണ യൂണിറ്റുകളിലും മാത്രമാണ് പരിശോധന നടന്നത്എന്നും കള്ളക്കടത്ത് സ്വർണം ഒഴുകിയെത്തുന്ന സമാന്തര സ്വർണ വ്യാപാര മേഖലയെ തൊടാൻGST ഉദ്യോഗസ്ഥർക്ക് ധൈര്യമില്ലാ എന്നും ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) ആരോപിക്കുന്നു.
കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തെ സ്വർണ്ണ വ്യാപാര മേഖലയിൽ നിന്നുള്ള വാർഷിക വിറ്റുവരവും, നികുതിയും എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ എങ്ങനെയാണ് നികുതി ചോർച്ചയും, നികുതി വെട്ടിപ്പുണ്ടെന്ന് ഇവർ കണ്ടെത്തുന്നതെന്ന് സ്വർണ്ണ വ്യാപാരികൾ ചോദിക്കുന്നു.

സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍പേര്‍ ഒരേസമയം പങ്കാളികളായ തൃശ്ശൂരിലെ ഈ സ്വര്‍ണവേട്ടയില്‍ ഉദ്യോഗസ്ഥരെഎത്തിച്ചത് വിനോദയാത്രയെന്നു പറഞാണ് എറണാകുളത്ത് ജി.എസ്.ടി. ഉദ്യോഗസ്ഥര്‍ക്ക് പരിശീലനമുണ്ടായിരുന്നു. അവിടെനിന്നാണ് ഉദ്യോഗസ്ഥരെ തൃശ്ശൂരിലെത്തിച്ചത്.
ഇതുവരെ ജ്വല്ലറികളുടെയോ വ്യാപാരികളുടെയോ പേരുവിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല .

Spread the love

Leave a Reply

Your email address will not be published. Required fields are marked *