ജി എസ് ടി വരുമാനം; വരുമാനം 2 ലക്ഷം കോടി കടന്നു
ജി എസ് ടി യിലൂടെയുള്ള രാജ്യത്തെ വരുമാനത്തിൽ സർവ്വകാല റെക്കോർഡ്. രാജ്യത്തെ ജി എസ് ടി വരമാനം 2 ലക്ഷം കോടി കടന്നു.12.4 ശതമാനത്തിന്റെ വർദ്ധനവാണ് ഏപ്രിലിൽ മാത്രം രേഖപ്പെടുത്തിയത്. ചരക്ക് സേവന നികുതിയിൽ നിന്ന് കഴിഞ്ഞ മാസം ലഭിച്ചത് 2.10 ലക്ഷം കോടിയാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
8.3 ശതമാനത്തിന്റെ വർദ്ധനവ് ഇറക്കുമതിയിൽ രേഖപ്പെടുത്തിയപ്പോൾ ആഭ്യന്തര ഇടപാടുകളിൽ 13.4% വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതും ജി എസ് ടി വരുമാനം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. 1.92 ലക്ഷം കോടി രൂപയാണ് റീഫണ്ടുകൾ എല്ലാം നടത്തിയശേഷം ഏപ്രിലിൽ ആകെ ലഭിച്ചത്.
സമാന കാലയളവിൽ മുൻ വർഷത്തെ അപേക്ഷിച്ച് 17.1 ശതമാനം ഉയർച്ച ജി എസ് ടിയിൽ ഉണ്ടായതായാണ് ലഭ്യമാകുന്ന വിവരം. കർണാടക ഏറ്റവും അധികം ജി എസ് ടി വരുമാനം നേടുന്ന സംസ്ഥാനം എന്ന ഖ്യാതി നേടിയപ്പോൾ ജി എസ് ടി വരുമാനത്തിലൂടെ ഏറ്റവുമധികം വളർച്ച നേടുന്ന സംസ്ഥാനം എന്ന ഖ്യാതി മിസോറാം സ്വന്തമാക്കി. ഏതായാലും എക്കാലത്തെയും ഉയർന്ന റെക്കോർഡാണ് ജി എസ് ടി വരുമാനത്തിൽ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.