ഗ്രൂപ്പ് ഓർഡർ ഫീച്ചേറുമായി സോമറ്റോയും സ്വിഗ്ഗിയും
വീട്ടിലോ ഓഫീസിലോ പാർട്ടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണോ?, അതും സൊമാറ്റോയിൽനിന്നും സ്വിഗ്വിയിൽനിന്നും ഫുഡ് ഓർഡർ ചെയ്ത്. എങ്കിൽ രണ്ട് പ്രധാന ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സ്വിഗ്വിയും സൊമാറ്റോയും ഗ്രൂപ്പ് ഓർഡർ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചത് അറിയേണ്ടതുണ്ട്.ഒരൊറ്റ ഓർഡർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് (രണ്ടോ അതിലധികമോ ആളുകൾ) ഇഷ്ട ഭക്ഷണം തിരഞ്ഞെടുക്കാൻ സഹായിക്കുന്ന സംവിധാനമാണിത്. ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പരിശോധിക്കാം.
∙ഒരു ഗ്രൂപ്പ് ഓർഡർ സൃഷ്‌ടിക്കുക: ഈ പ്ലാറ്റ്ഫോമുകളിലേതെങ്കിലും ഒന്നിൽ കാർട്ട് സൃഷ്‌ടിച്ച് ഒരാൾക്ക് ഗ്രൂപ്പ് ഓർഡർ ആരംഭിക്കാം.
∙സ്ക്രീനിന്റെ മുകളിൽ വലത് കോണിൽ, നിങ്ങൾ ഒരു ഗ്രൂപ്പ് ഓർഡർ ബട്ടൺ കാണും, അതിൽ ടാപ്പുചെയ്യുക.
∙ലിങ്ക് പങ്കിടുക: ആദ്യം ഓർഡർ ചെയ്ത ആൾക്ക് സുഹൃത്തുക്കളുമായും ഗ്രൂപ്പ് അംഗങ്ങളുമായും ഒരു ലിങ്കോ QR കോഡോ പങ്കിടാനാകും.
∙ഇനങ്ങൾ ചേർക്കുക: എല്ലാവർക്കും പങ്കിട്ട കാർട്ടിലേക്ക് ആക്‌സസ് ചെയ്യാനും അവർക്ക് ആവശ്യമുള്ള ഫുഡ് ഐറ്റം ചേർക്കാനും കഴിയും.
∙ചെക്ക്ഔട്ട്: എല്ലാവരും അവരുടെ ഇഷ്ട ഭക്ഷണം ചേർത്തുകഴിഞ്ഞാൽ, ഔട്ടിലേക്കും പേയ്മെന്റിലേക്കും പോകാം.