ഷാരോൺ വധം : വധ ശിക്ഷയ്‌ക്കെതിരെ ഗ്രീഷ്‌മ അപ്പീൽ നൽകി , ഗ്രീഷ്‌മയുടെ അമ്മാവന് ജാമ്യം

എറണാകുളം: വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പാറശ്ശാല ഷാരോണ്‍ വധക്കേസ് പ്രതി
ഗ്രീഷ്മയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.ഇതിൽ എതിര്‍ കക്ഷികള്‍ക്ക് ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയക്കുകയും ചെയ്തു. കേസിലെ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ശരിവച്ചു.ഈ കേസിൽ മൂന്ന് വര്‍ഷം തടവ് ശിക്ഷയാണ് അമ്മാവന് കോടതി വിധിച്ചിരുന്നത് . ശിക്ഷ ലഭിച്ച ശേഷം തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാ ജയിലാണ് ഗ്രീഷ്മ തടവിൽ കഴിയുന്നത്. പാറശാല സ്വദേശിയായ കാമുകൻ ഷാരോൺ രാജിനെ വിഷം കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിഎന്ന കേസിലാണ് ഗ്രീഷ്മയെ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീറാണ് ശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായകേസാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്.