ഗ്രേസിയുടെ മരണം : ഉത്തരവാദി മുൻസിപ്പാലിറ്റി ക്ലീൻ സിറ്റി മാനേജർ

0
GRASI

കരുനാഗപ്പള്ളി : ഇന്നലെ (18-07-2925) കരുനാഗപ്പള്ളി എ. എം. ഹോസ്പിറ്റലിൽ സമീപത്തുവച്ച് കെ എസ് ആർടിസി ബസ് ഇരുചക്ര വാഹനത്തിൽ തട്ടി മരുതൂർ കുളങ്ങര സ്വദേശി ഗ്രേസി (58) മരിക്കാൻ ഇടയായത് കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ ക്ലീൻ സിറ്റി മാനേജരുടെ ഉത്തരവാദിത്വ കുറവുകൊണ്ട് മാത്രമാണ് സംഭവിച്ചതെന്നു വ്യാപാരികളും നാട്ടുകാരും. കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷൻ മുതൽ ലാലാജി ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ വാഹനങ്ങൾ ഇരു സൈഡിലേക്കും പോകുന്നത് നാലു മുതൽ അഞ്ചു മീറ്റർ വരെ മാത്രം വീതിയുള്ള റോഡിലൂടെയാണ് ഈ റോഡിന്റെ ഇരു ഭാഗങ്ങളിലും വഴിയോരക്കച്ചവടക്കാർ കൂടി സ്ഥാനം പിടിച്ചപ്പോൾ ഒരു സ്ഥാപനത്തിലേക്ക് കയറുന്നവർക്ക് വാഹനം പാർക്ക് ചെയ്യുവാൻ പറ്റാത്ത അവസ്ഥയാണ്.

ദിവസവും നിരവധി അപകടങ്ങളാണ് ഇത് കാരണം സംഭവിക്കുന്നത്. ചില സ്ഥാപനങ്ങൾ അവരുടെ അനുബന്ധങ്ങൾ റോഡിലേക്ക് ഇറക്കി കച്ചവടവും നടത്തുന്നുണ്ട്. ഇത് കാരണം വഴിയാത്രക്കാർക്ക് നടക്കുവാൻ വളരെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. പതിനാളോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള കരുനാഗപ്പള്ളിയിൽ വിദ്യാർത്ഥികൾക്ക് പോലും നടന്നു പോകാൻ പറ്റാത്ത രീതിയിൽ പല ഭാഗങ്ങളിലും വഴിയോര കച്ചവടക്കാരും മുൻസിപ്പാലിറ്റിയുടെ ലൈസൻസ് കൂടി കച്ചവടം നടത്തുന്നവരുടെ അനുബന്ധങ്ങളും റോഡിലേക്ക് ഇറക്കി സ്ഥാപിച്ചിട്ടുണ്ട്. ഈ വിവരം കാണിച്ചു നിരവധി പരാതികൾ മുൻസിപ്പാലിറ്റി മുതൽ ജില്ലാ കളക്ടർക്ക് വരെ നൽകിയിട്ടുണ്ട്. ഈ പരാതികൾ പരിഹരിക്കേണ്ട മുൻസിപ്പാലിറ്റിയിലെ ക്ലീൻ സിറ്റി മാനേജർ പരാതി പരിഹരിക്കാതെ മാർഗ്ഗ തടസ്സം ഉണ്ടാക്കി കച്ചവടം നടത്തുന്നവർക്ക് പിന്തുണയാണ് നൽകുന്നത്. ദേശീയപാതയുടെ ജോലികൾ ആരംഭിച്ചപ്പോഴും ഇങ്ങനെ മാർഗ്ഗതടസം ഉണ്ടാക്കുമ്പോൾ അപകടമുണ്ടാകുമെന്ന് കാണിച്ചു ക്ലീൻ സിറ്റി മാനേജർക്ക് നിരവധി പരാതികൾ നൽകിയിട്ടുണ്ട്. എന്നാൽ ക്ലീൻ സിറ്റി മാനേജർ ഈ പരാതിക്ക് വേണ്ടത്ര പരിഗണന നൽകിയിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. അതുമല്ല ക്ലീൻ സിറ്റി മാനേജർക്ക് വിവിധ ഗുണങ്ങൾ ഉള്ളതുകൊണ്ടാണ് ഇതിനാവശ്യമായ നടപടികൾ കൈക്കൊള്ളാത്തതെന്നു വ്യാപാരികൾ പറയുന്നു.

ഇന്നലെ ഉണ്ടായ അപകടത്തിനും കാരണം ഇതുതന്നെയായിരുന്നു. റോഡിലൂടെ ആളുകൾ നടന്നു പോകുമ്പോൾ വാഹനങ്ങൾക്ക് കൃത്യമായി പോകാൻ കഴിയില്ലയെന്നതാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ലഭിച്ച പരാതികൾക്ക് പരിഹാരം കണ്ടിരുന്നുവെങ്കിൽ ഗ്രേസിക്ക് അപകടം മരണം ഉണ്ടാകില്ലായിരുന്നു. ഗ്രേസിയുടെ മരണത്തിന് കാരണം ക്ലീൻ സിറ്റി മാനേജർ ആണെന്നും ഇദ്ദേഹത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ് വ്യാപാരികൾ പറയുന്നത്. ദേശീയപാത വിഭാഗവും ജില്ലാ ഭരണകൂടവും ഉൾപ്പെടെയുള്ളവർ നിരവധി തവണ പോലീസ് സഹായത്തോടുകൂടി സ്ഥാപനങ്ങളുടെ അനുബന്ധങ്ങളും കച്ചവടങ്ങളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വേണ്ട നടപടികളോന്നും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

നിലവിൽ ആരോഗ്യ കാരണങ്ങളാൽ അവധിയിൽ പ്രവേശിച്ച ക്ലീൻ സിറ്റി മാനേജർ പറയുന്നത് ഇങ്ങനെയാണ്. “പരാതികൾ കിട്ടുന്നതിന്റെ അടിസ്ഥാനത്തിൽ നിരവധി തവണ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ എത്തി വഴിയോരക്കച്ചവടക്കാരെയും അനുബന്ധങ്ങളും ഒഴിപ്പിക്കാൻ ശ്രമിക്കുമ്പോൾ കൗൺസിലർമാർ തടസ്സം നിൽക്കുന്ന കാരണത്താലാണ് ഞങ്ങൾക്ക് ഒഴിപ്പിക്കാൻ കഴിയാത്തതെന്നാണ് പറയുന്നത്. കൗൺസിലന്മാർ ഭീഷണിപ്പെടുത്തുമ്പോൾ ഞങ്ങൾക്ക് പിൻതിരിയേണ്ട അവസ്ഥയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുൻസിപ്പാലിറ്റി വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ അപകടങ്ങൾ ഉണ്ടാവുകയും ഗ്രേസിയെ പോലെയുള്ളവർ ഇരയാക്കുകയും ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *