കൊല്ലം ചവറയിൽ ചെറുമകൻ മുത്തശ്ശിയുടെ കഴുത്തറുത്ത് കൊന്ന് ചാക്കിൽക്കെട്ടിവെച്ചു
കൊല്ലം ചവറയിൽ കൊച്ചുമകൻ മുത്തശ്ശിയുടെ കഴുത്തറുത്ത് കൊന്ന് കട്ടിലിനടിയിൽ ചാക്കിൽക്കെട്ടിവെച്ചു ചവറ വട്ടത്തറ കണിയാന്റെയ്യത്ത് തെക്കതിൽ വീട്ടിൽ സുലേഖ ബീവി (70) ആണ് കൊല്ലപ്പെട്ടത് കൊച്ചുമകൻ ഷഹനാസ് (28) നെ ചവറ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലയിലേക്ക് നയിച്ച കാരണമെന്തെന്നു വ്യക്തമായിട്ടില്ല. ചവറ വട്ടത്തറയിലാണ് സംഭവം. മുത്തശ്ശിയെ കഴുത്തുറുത്തു കൊന്ന ശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു. ഇരുവും മാത്രമായിരുന്നു സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്. ഷഹനാസിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ സുലേഖ ബീവിയെ കണ്ടില്ല. ഷഹനാസിനോടു അന്വേഷിച്ചപ്പോള്‍ വീടിനകത്തുണ്ടെന്നായിരുന്നു മറുപടി. പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയില്‍ സുലേഖ ബീവിയുടെ തല കട്ടിലിനടിയിൽ കവറിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി കൊലപാതകം കണ്ട ഷഹനാസിന്റെ മാതാവ് മുംതാസ് ആത്മഹത്യക്ക് ശ്രമിച്ചു ഷഹനാസ് ലഹരിയ്ക്ക് ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് പോലീസ് പറഞ്ഞു.ചവറ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു
