മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിനു ഭാര്യ മാതാവിന് മർദ്ദനം പ്രതി പിടിയിൽ

0
STEEFAN

കൊല്ലം: കരുനാഗപ്പള്ളിയിൽ മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിന്റെ വിരോധത്താൽ ഭാര്യ മാതാവിന് മർദ്ദനം പ്രതി പിടിയിൽ. കുലശേഖരപുരം കോട്ടക്ക്പുറം പന്നയ്ക്കാട്ടിൽ തെക്കതിൽ സ്റ്റീഫൻ മകൻ ജെയിംസ് 46 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വള്ളിക്കാവ് സ്വദേശിനിയായ ശ്യാമളയുടെ മകളെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതിന്റെ വിരോധത്താൽ മരുമകനായ ജെയിംസ് ശ്യാമളയെ തള്ളിയിട്ടു ഒരു കമ്പ് കൊണ്ട് തലയടിച്ചു പൊട്ടിക്കുകയായിരുന്നു. ശ്യാമളയുടെ മൊഴിയിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പരിക്കേറ്റ ശ്യാമള വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *