ട്രംപിന് മറുപടിയുമായി ഗോയല്‍ : “ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉടൻ മാറും “

ന്യൂഡല്‍ഹി: ഇന്ത്യയെ ‘ചത്ത’ സമ്പദ്‍വ്യവസ്ഥ (നിർജീവമായ സമ്പദ്‍വ്യവസ്ഥ) എന്ന് പരിഹസിച്ച ട്രംപിന് മറുപടിയുമായി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ . ഇന്ത്യയുടെ സാമ്പത്തിക പ്രതിരോധ ശേഷിയെ മുന്‍ നിര്‍ത്തിയാണ് പിയൂഷ് ഗോയല്‍ ട്രംപിന് മറുപടി നല്‍കിയത്.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്.ഉടന്‍ തന്നെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ദേശീയ താൽപ്പര്യം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും യുഎസ് താരിഫുകളുടെ പ്രത്യാഘാതങ്ങൾ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപ് ഇന്ത്യയ്‌ക്കും റഷ്യയ്‌ക്കും എതിരെ പ്രകോപനപരമായ പരാമര്‍ശം നടത്തിയത്. ഇന്ത്യയും റഷ്യയും ചേർന്ന് എന്താണ് ചെയ്യുന്നത് എന്നത് താന്‍ കാര്യമാക്കുന്നില്ല. അവര്‍ക്ക് ഒന്നിച്ച് അവരുടെ ചത്ത സമ്പദ്‍വ്യവസ്ഥയെ (നിർജീവമായ സമ്പദ്‍വ്യവസ്ഥ) കൂടുതൽ താഴ്‌ചയിലേക്ക് കൊണ്ടുപോകാമെന്നുമായിരുന്നു ട്രംപിന്‍റെ വാക്കുകള്‍. ഈ പ്രസ്‌താനവയ്‌ക്കാണ് കേന്ദ്രമന്ത്രി ട്രംപിന് പരോക്ഷ മറുപടിയുമായി രംഗത്ത് എത്തിയത്.