BMW കാറുള്ളവർക്കും വേണം, ക്ഷേമ പെൻഷൻ !

0

 

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ വിജിലൻസ് അന്യേഷണത്തിന് ധനകാര്യവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ ശുപാർശ ചെയ്‌തു.കോട്ടയ്ക്കൽ ഏഴാംവാർഡിലെ പരിശോധനയിൽ 42 ഉപഭോക്താക്കളിൽ 38 പേരും അനർഹരാണെന്ന് അന്യേഷണത്തിൽ കണ്ടെത്തി. ഇതിൽ രണ്ടായിരം ചതുരശ്രഅടി വിസ്തീർണ്ണത്തിലുള്ള വീടുള്ളവരും BMW കാറുള്ളവരുമൊക്കെ ക്ഷേമപെൻഷൻ വാങ്ങുന്നുണ്ട് . ക്ഷേമ പെൻഷനായുള്ള അപേക്ഷ സ്വീകരിക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ വലിയ വീഴ്ച്ചയുണ്ടായി എന്നും കണ്ടെത്തിയിട്ടുണ്ട്.

അർഹതയില്ലാത്തവർ പെൻഷൻ തട്ടിയെടുത്തതിൽ കടുത്ത നടപടിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി

Spread the love

Leave a Reply

Your email address will not be published. Required fields are marked *