ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം : ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കണ്ണൂർ: ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി. നാല് പേരെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഇന്നലെ രാത്രി ജയിലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.
കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റൻ്റ് സൂപ്രണ്ട് റിജോ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രജീഷ്, അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർമാരായ സഞ്ജയ്, അഖിൽ എന്നിവരെയുമാണ് അടിയന്തിരമായി സസ്പെൻഡ് ചെയ്തത്. ഇന്നലെ രാത്രി മേൽനോട്ട ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും ഗോവിന്ദ ചാമിയെ പാർപ്പിച്ചിരുന്ന പത്താം ബ്ലോക്കിൽ നിരീക്ഷണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയുമാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്നും മാറ്റി നിർത്തിയത്.