” ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചില്ല; ഗുരുതര സുരക്ഷാ വീഴ്‌ചയുണ്ടായി” ജയില്‍ ഡിഐജിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്നും ജയിലിൽ ഗുരുതര സുരക്ഷ വീഴ്ചയുണ്ടായെന്നും റിപ്പോർട്ട്. ജയിൽ ഡിജിപിക്ക് കണ്ണൂർ സെൻട്രൽ ജയിൽ ഡിഐജി ഇന്നലെ രാത്രി സമർപ്പിച്ച റിപ്പോർട്ടിലാണ് ഗുരുതര സുരക്ഷാ വീഴ്‌ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയത്. ജീവനക്കാരോ തടവുകാരോ സഹായിച്ചതിന് തെളിവില്ലെന്നും റിപ്പോർട്ടിലുള്ളതായാണ് വിവരം.
രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്‌റ്റൻ്റ് ജയിൽ സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചു. ഗോവിന്ദച്ചാമിയുടെ ഇടതു കൈക്ക് സ്വാഭാവിക കരുത്തുണ്ട്. ജയില്‍ അഴികൾ മുറിച്ചതിൽ ശാസ്ത്രീയ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരിക്കല്‍ പോലും പരോള്‍ അനുവദിക്കാതിരുന്നതാണ് ജയിൽ ചാടാൻ കാരണമായതെന്നായിരുന്നു ഗോവിന്ദച്ചാമി പൊലീസിനോട് പറഞ്ഞത്. 15 വര്‍ഷമായി ജയിലില്‍ കിടക്കുകയാണെന്നും താന്‍ ബലാത്സംഗം മാത്രമാണ് ചെയ്‌തതെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കി. രാത്രി 1.30 ന് സെല്ലിന് പുറത്ത് കടന്നു. മതിൽ ചാടിക്കടക്കാൻ 4.30 വരെയും കാത്തിരുന്നു. അതുവരെയും ജയിലിൽ ഒളിച്ചിരിക്കുകയായിരുന്നു.