സർക്കാർ ജീവനക്കാർക്ക് ശനിയാഴ്ച അവധി : ഡിസംബർ അഞ്ചിന് ഓൺലൈൻ യോഗം
സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ടുദിവസം അവധി നൽകുന്നതിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡിസംബർ അഞ്ചിന് ഓൺലൈനായി യോഗം വിളിച്ചിരിക്കുകയാണ്.

പ്രതിവാര പ്രവർത്തി ദിവസങ്ങളുടെ എണ്ണം അഞ്ചാക്കി കുറയ്ക്കുന്ന വിഷയം ചർച്ച ചെയ്യാൻ സർവീസ് സംഘടനകളുടെ യോഗം വിളിച്ചിരുന്നു. സംഘടനകളുടെ അഭിപ്രായവും നിർദ്ദേശവും ഇമെയിൽ മുൻകൂട്ടി അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
