ഒന്‍പതാം തവണയും ഗോപീ കണ്ണന്‍; ഉണ്ണിക്കണ്ണന്റെ തിരുനടയില്‍ ഓടി ജയിച്ച്

0

ഗുരുവായൂര്‍:  ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന ഗുരുവായൂര്‍ ആനയോട്ടത്തില്‍ ഗോപീ കണ്ണന്‍ ഒന്നാമത്. ഇത് ഒന്‍പതാം തവണയാണ് ഗോപീ കണ്ണന്‍ ഒന്നാമതെത്തുന്നത്. 2001 സെപ്റ്റംബര്‍ മൂന്നിന് തൃശൂരിലെ നന്തിലത്ത് എം.ജി. ഗോപാലകൃഷ്ണന്‍ നടയിരുത്തിയ ആനയാണ് ഗോപീ കണ്ണന്‍. സുരക്ഷ കണക്കിലെടുത്ത് ഇത്തവണ പത്ത് ആനകള്‍ മാത്രമാണ് ആനയോട്ടത്തില്‍ പങ്കെടുത്തത്. ആനയോട്ടത്തിന് ശേഷമുള്ള പതിവ് ആനയൂട്ടും വേണ്ടെന്ന് വച്ചിട്ടുണ്ട്. ആനയോട്ടം നടന്ന മഞ്ജുളാല്‍ മുതല്‍ ക്ഷേത്രനട വരെ പാപ്പന്‍മാരുടെ പ്രത്യേക സംഘത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഇന്ന് രാത്രിയോടെയാണ് ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഉത്സവത്തിന് കൊടിയേറുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *