ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി നാട്ടിലെത്തി.
നൃഡൽഹി :ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു. ഡെക് കേഡറ്റ് ആൻ ടെസ ജോസഫ് കൊച്ചിയിൽ വിമാനം ഇറങ്ങി. ബാക്കിയുള്ള 16 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം. ബാക്കിയുള്ള ഇന്ത്യക്കാർ എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഒമാന് സമീപം ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സ് കമാന്‍ഡോകള്‍ ഇസ്രയേല്‍ ശതകോടീശ്വരൻ ഇയാൽ ഓഫറിൻ്റെ സൊഡിയാക് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പല്‍ പിടിച്ചെടുത്തത്. നാല് മലയാളികളടക്കം, 17 ഇന്ത്യക്കാരാണ് MSC സീരിയസ് കപ്പലിൽ ഉണ്ടായിരുന്നത്. റഷ്യ, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, എസ്തോണിയ എന്നീ രാജ്യങ്ങളിലെ ജീവനക്കാരും കപ്പലിൽ ഉണ്ടായിരുന്നു. സംഘത്തിലെ ഏക വനിതായിരുന്നു ഡെക് കേഡറ്റായ തൃശൂര്‍ സ്വദേശി ആന്‍ ടെസ ജോസഫ്. ആന്‍ ടെസ കൊച്ചിയില്‍ വിമാനമിറങ്ങിയ ചിത്രം വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കുവച്ചു.
കൊച്ചി റീജണൽ പാസ്പോർട്ട് ഓഫിസറുടെ നേതൃത്വത്തിൽ ആൻ ടെസയെ സ്വീകരിച്ചു. കപ്പലില്‍ ബാക്കിയുള്ള 16 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ബാക്കിയുള്ള ഇന്ത്യക്കാർ എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും അവർ കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടകന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.കപ്പല്‍ പിടിച്ചെടുത്തതിന് പിന്നാലെ ഇറാന്‍ വിദേശകാര്യമന്ത്രിയെ എസ്.ജയശങ്കര്‍ ഫോണില്‍ വിളിച്ചിരുന്നു. പിന്നാലെ കപ്പലിലുള്ളവരെ കാണാന്‍ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഇറാന്‍ അനുമതി നല്‍കിയിരുന്നു