ഗൂഗിൾ മാപ്പ് ചതിച്ചു: മൂന്നാർ- ആലപ്പുഴ യാത്രക്കിടെ വിനോദസഞ്ചാരികളുടെ കാർ തോട്ടിൽ വീണു

0

കോട്ടയം: മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തിരുന്ന വിനോദ സഞ്ചാരികളുടെ കാർ കോട്ടയം കുറുപ്പന്തറയിലെ തോട്ടിൽ വീണു. കാർ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരെ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് അപടകമുണ്ടായത്. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്.

കുറുപ്പന്തറ പാലത്തിനു സമീപമുള്ള റോഡിൽ നിന്ന് ഗൂഗിൾ മാപ്പ് നിർദേശം അനുസരിച്ച് വണ്ടി തിരിച്ചപ്പോഴാണ് കാർ തോട്ടിലേക്ക് വീണത്. യാത്രക്കാരുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു.അഗ്നിരക്ഷാ സേനയും സ്ഥലത്തത്തി. കാർ തോട്ടിൽ നിന്ന് കയറ്റാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിക്കുന്നവർ ഇവിടെ അപകടത്തിൽ പെടുന്നത് തുടർക്കഥയാണെന്ന് പ്രദേശവാസികൾ പറയുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *