ഗൂഗിള്‍ നിയമവിരുദ്ധമായി കോടിക്കണക്കിന് ഡോളര്‍ ചെലവാക്കിയെന്ന് യുഎസ് കോടതി
ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്റെ കുത്തക നിലനിര്‍ത്തുന്നതിനായി ഗൂഗിള്‍ നിയമവിരുദ്ധമായി കോടിക്കണക്കിന് ഡോളര്‍ ചെലവാക്കിയെന്ന്
US court
. ഇതുവഴി കമ്പനി യുഎസിലെ ആന്റി ട്രസ്റ്റ് നിയമം ലഘിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഗൂഗിളിന്റെ വിപണിയിലെ മേധാവിത്വത്തിനെതിരെ നടപടി സ്വീകരിച്ച സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുകൂലമായാണ് കോടതി വിധി.
ഗൂഗിള്‍ ഒരു കുത്തക സ്ഥാപനമാണെന്നും അത് നിലനിര്‍ത്താന്‍ കമ്പനി ശ്രമിച്ചിട്ടുണ്ടെന്നും ഡിസ്ട്രിക് ജഡ്ജി അമിത് മേത്ത 277 പേജുള്ള വിധി പകര്‍പ്പില്‍ പറഞ്ഞു. സെര്‍ച്ച് വിപണിയിലെ മേധാവിത്വം തന്നെ ഗൂഗിളിന്റെ കുത്തകകയുടെ തെളിവാണ്. പൊതുവായ സെര്‍ച്ച് സേവനങ്ങളില്‍ 89.2 ശതമാനം വിപണി വിഹിതവും ഗൂഗിളിനാണ്. മൊബൈല്‍ ഫോണുകളില്‍ ഇത് 94.9 ശതമാനമാണെന്നും കോടതി വിധിയില്‍ പറയുന്നു.
പുതിയ മൊബൈല്‍ ഫോണുകളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി ഗൂഗിള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് വന്‍ തുക ഗൂഗിള്‍ മുടക്കിയെന്ന് ജഡ്ജി ചൂണ്ടിക്കാട്ടുന്നു. 2021 ല്‍ മാത്രം 2600 കോടി ഡോളര്‍ (2.18 ലക്ഷം കോടി രൂപ) ഗൂഗിള്‍ ചെലവാക്കിയിട്ടുണ്ടെന്നും ജഡ്ജി പറഞ്ഞു.
അമേരിക്കന്‍ ജനതയുടെ ചരിത്ര വിജയമാണിതെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലണ്ട് പറഞ്ഞു. ഒരു കമ്പനിയും, അത് എത്ര വലുതാണെങ്കിലും, സ്വാധീനമുണ്ടെങ്കിലും, നിയമത്തിന് മുകളിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയിലുള്ള പ്രശസ്തിയാണ് ഓണ്‍ലൈനില്‍ കാര്യങ്ങള്‍ തിരയുന്നതിനുള്ള പര്യായമായി ഗൂഗിള്‍ സെര്‍ച്ച് മാറുന്നതിന് കാരണമായതെന്നുമാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ നിലപാട്.
ദിവസേന 850 കോടി കാര്യങ്ങള്‍ ആളുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ തിരയുന്നുണ്ട്. 12 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതിന്റെ ഇരട്ടിയാണിതെന്ന് നിക്ഷേപ സ്ഥാപനമായ ബോണ്ടിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റ, ആമസോണ്‍, ആപ്പിള്‍ എന്നീ കമ്പനികള്‍ക്കെതിരെയും സമാനമായ കേസുകള്‍ നിലവിലുണ്ട്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്ന കാലത്താണ് ഗൂഗിളിനെതിരെ യുഎസ് കേസ് നല്‍കിയത്. കോടതി വിധി വന്നതോടെ ഗൂഗിളിന്റെ പ്രവര്‍ത്തനങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തേണ്ടി വരും. പ്രത്യേകിച്ചും ഗൂഗിള്‍ കുത്തക കയ്യാളുന്ന ഓണ്‍ലൈന്‍ പരസ്യവിപണിയില്‍ വലിയ മാറ്റങ്ങളുണ്ടാവും. എന്തായാലും ഗൂഗിള്‍ ഇതില്‍ അപ്പീല്‍ പോകാനാണ് സാധ്യത.