നവരാത്രി നിറവിൽ രാഷ്ട്രീയം : ‘ഗോന്ദൽ ഗീത്’ അനാച്ഛാദനം ചെയ്‌ത് താക്കറെ
മുംബൈ :ആഘോഷങ്ങളേയും ആചാരങ്ങളേയും ചേർത്തുപിടിച്ച് വോട്ടാക്കിമാറ്റുന്ന തന്ത്രം മഹാരാഷ്ട്രയിൽ എല്ലാ പാർട്ടിക്കാരും പ്രയോഗിക്കാറുണ്ട് .ഇത് തെരഞ്ഞടുപ്പടുക്കുമ്പോഴുള്ള പതിവ് രീതികൂടിയാണ് .
.സ്ത്രീകൾക്കുവേണ്ടിയുള്ള മഹായുതി സർക്കാരിൻ്റെ ‘ലഡ്‌കി ബഹിൻ’ പോലുള്ള ജനകീയ പദ്ധതികളെ പ്രതിരോധിക്കാനായി ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ ദുർഗ്ഗാ ദേവിയെ പ്രാർത്ഥിക്കുന്ന പരമ്പരാഗത ഗാനമായ ‘ഗോന്ദൽ ഗീത്’ ഇന്ന് അനാച്ഛാദനം ചെയ്തു.
“സത്വർ ഭുവാരി യേ മഷാൽ ഹാത്തി ഘേ” എന്ന് പേരിട്ടിരിക്കുന്ന ഗാനം, മഹാരാഷ്ട്രയിലെ “ഘട്സ്ഥപന” എന്നറിയപ്പെടുന്ന നവരാത്രിയുടെ ആദ്യ ദിനത്തിൽ തന്നെ പത്രസമ്മേളനം വിളിച്ചു താക്കറെ കേൾപ്പിച്ചു . ഈ ഗാനത്തിൽ ദുർഗഗാദേവിയുടെ കൈയിൽ ഒരു തീപ്പന്തം ഉണ്ടെന്നും അത് സംസ്ഥാനത്തെ അരാജകത്വം അവസാനിപ്പിക്കുമെന്നും താക്കറെ മാധ്യമങ്ങളോട് പറഞ്ഞു .
” ഞങ്ങൾ ഈ തീപ്പന്തം മഹാരാഷ്ട്രയിലെ സ്ത്രീകൾക്ക് നൽകും .രാജ്യത്തെ സ്ത്രീകൾ രാക്ഷസന്മാരെ ഉന്മൂലനം ചെയ്യാനായി ഈ തീപ്പന്തം കൈയിലെടുക്കും.”താക്കറെ വ്യക്തമാക്കി .
കഴിഞ്ഞ രണ്ടര വർഷമായി തൻ്റെ പാർട്ടി നീതിക്കായി കോടതിയിൽ പോരാടുകയാണെന്നും എന്നാൽ ഇനി ജനകീയ കോടതിയിൽ നീതി തേടുമെന്നും താക്കറെ കൂട്ടിച്ചേർത്തു. “ആളുകൾ എന്ത് വേണമെങ്കിലും പറയട്ടെ. ഞാൻ ദസറ റാലിയിൽ സംസാരിക്കും. ‘സൗ സോനാർ കി ഏക് ലോഹർ കി’,( തട്ടാൻ്റെ അവസാന അടി ,സ്വർണ്ണപ്പണിക്കാരൻ്റെ നൂറ് അടിക്ക് തുല്യമാണ് / കഴിവില്ലാത്തവർ നൂറു ദിവസംകൊണ്ട് ചെയ്‌തു തീർക്കുന്ന കാര്യം കഴിവുള്ളയാൾ ഒറ്റദിവസം കൊണ്ട് ചെയ്യുന്നു) )എന്നർത്ഥമുള്ള ഹിന്ദി പഴഞ്ചൊല്ല് അദ്ദേഹം പറഞ്ഞു.
എംപിമാരായ സഞ്ജയ് റൗത്ത്, അനിൽ ദേശായി, അരവിന്ദ് സാവന്ത്, എംഎൽഎ അജയ് ചൗധരി എന്നിവരുടെ സാന്നിധ്യത്തിൽ ശ്രീരംഗ് ഗോഡ്‌ബോളെ എഴുതി നന്ദേഷ് ഉമാപ് പാടിയ ‘ഗോന്ദൽ ഗീത്’ ശിവസേന ഭവനിൽ അവതരിപ്പിച്ചു.