സ്വർണ വില: പവന് 54,000 ത്തിന് മുകളിൽ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഗ്രാമിന് 30 രൂപ വർധിച്ച് 6760 രൂപയും പവന് 240 രൂപ പവന് 54,080 രൂപയുമാണ് ഇന്നത്തെ വിപണി വില. 880 രൂപയാണ് സ്വര്‍ണത്തിന് ഈ മാസം മാത്രം വര്‍ധിച്ചത്. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ കൂടി 6730 രൂപയിലും പവന് 560 രൂപ കൂടി 53,840 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. ബുധനാഴ്ച സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.