ചീഫ് ഹാപ്പിനെസ് ഓഫീസറായി നായ ; വൈറൽ പോസ്റ്റ്

0

നായകളും പൂച്ചകളും അടക്കമുള്ള വളർത്തുമൃ​ഗങ്ങൾ എല്ലാവർക്കും വലിയ സന്തോഷമാണ് നൽകുന്നത്. എന്തിനേറെ , ഇന്ന് കുട്ടികൾക്ക് പകരം നായകളെയും പൂച്ചകളെയും മക്കളായി കണ്ട് വളർത്തുന്നവരും ലോകത്ത് ഒരുപാടുണ്ട്. അവ നൽകുന്ന സന്തോഷം വളരെ വലുതാണ്. എന്നാൽ, ഒരു കമ്പനി തങ്ങളുടെ ചീഫ് ഹാപ്പിനെസ് ഓഫീസറായി ഒരു ​ഗോൾഡൻ റിട്രീവറിനെ തന്നെ നിയമിച്ചു . ഡെൻവർ എന്നാണ് നായയുടെ പേര്.

ഹാർവെസ്റ്റിംഗ് റോബോട്ടിക്‌സിന്റെ സഹസ്ഥാപകനായ രാഹുൽ അരെപാക പുതിയ ടീം അംഗമായ ഡെൻവറിനെ പരിചയപ്പെടുത്തിയത് ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് .

‘പുതുതായി നിയമിക്കപ്പെട്ട ഡെൻവറിനെ കാണൂ- ഞങ്ങളുടെ ചീഫ് ഹാപ്പിനെസ് ഓഫീസറാണ്’ എന്ന് പറഞ്ഞാണ് രാഹുൽ അരെപാകെ പോസ്റ്റ് ചെയ്തത്. ‘അവൻ കോഡ് ചെയ്യാറില്ല. അവന് അതൊന്നും പ്രശ്നവുമല്ല. അവൻ വരുന്നു, ഹൃദയങ്ങൾ കവരുന്നു, എനർജി നിലനിർത്തുന്നു. കൂടാതെ, ഞങ്ങൾ ഇപ്പോൾ ഔദ്യോഗികമായി പെറ്റ് ഫ്രണ്ട്‍ലി ആയിരിക്കുന്നു. ഏറ്റവും ഉചിതമായ തീരുമാനമാണിത്. കമ്പനിയിൽ അവന് മികച്ച ആനുകൂല്യങ്ങളും ഉണ്ട്’ എന്നും പോസ്റ്റിൽ പറയുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *