26 വർഷത്തിന് ശേഷം കലാകിരീടം തൃശൂരിന്

0
GOLDEN CUP

logo kalolsavam k 1

” ഈ കപ്പ് ഞങ്ങളങ് എടുക്കുവാ..” / തൃശൂരിന് സന്തോഷപൂരം..!

തിരുവനന്തപുരം: അവസാന നിമിഷം വരെ നീണ്ട സസ്പെൻസിനൊടുവിൽ കലാകിരീടം തൃശൂരിന്. തൃശൂരും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒടുവിൽ എല്ലാ മത്സരങ്ങളും ഔദ്യോഗികമായി അവസാനിച്ചപ്പോൾ തൃശൂരിന് 1008 പോയിന്റും രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 1007 പോയിന്റും ലഭിച്ചു. 26 വർഷത്തിന് ശേഷമാണ് കലാകിരീടം തൃശൂരിലേക്കെത്തുന്നത്. 1994,1996,1999 വർഷങ്ങളിലാണ് തൃശൂരിന് കപ്പ് ലഭിച്ചിട്ടുള്ളത്.

25 വേദികളിലായി 249 മത്സരങ്ങളും പൂർത്തിയായപ്പോൾ സ്‌കൂളുകളിൽ പാലക്കാട് ആലത്ത്തൂർ ഗുരുകുലം HSS ഇത്തവണയും ചാമ്പ്യന്മാരായി. പന്ത്രണ്ടാം തവണയാണ് സ്‌കൂൾ ഈ നേട്ടം സ്വന്തമാക്കുന്നത്.

 

d5afebf3 1295 44e0 9a15 bbdbc13562a2

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *