പള്ളിപ്പെരുന്നാളിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന്.20 പവന്‍ കവര്‍ന്നു.
പ്രതീകാത്മക ചിത്രം
തൊടുപുഴ: വീട്ടുകാര്‍ പള്ളിപ്പെരുന്നാളിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം. റിട്ട. കോളേജ് അധ്യാപകന്‍ നെടിയശ്ശാല മൂലശ്ശേരില്‍ എം.ടി. ജോണിന്റെ വീട്ടില്‍ നിന്നാണ് 20 പവന്‍ സ്വര്‍ണം മോഷ്ടിക്കപ്പെട്ടത്. ശനിയാഴ്ച രാത്രി 6.45-നും 7.50-നും ഇടയിലാണ് മോഷണം നടന്നത്.
ജോണും ഭാര്യ ഫിലോമിനയും സഹോദരി ആലീസും നെടിയശാല പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ചുള്ള പ്രദക്ഷിണത്തില്‍ പങ്കെടുക്കാനായി പോയ സമയത്തതായിരുന്നു മോഷ്ടാക്കള്‍ വീട് കുത്തിത്തുറന്നു ആഭരണങ്ങൾ കവർന്നത് വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കരിങ്കുന്നം പോലീസ് കേസെടുത്തു അന്വഷണം ആരംഭിച്ചു