‘സ്വർണക്കടത്ത് പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നെന്ന് മുഖ്യമന്ത്രി എപ്പോൾ അറിഞ്ഞു?’

0

കോഴിക്കോട്∙  സ്വർണക്കടത്ത് പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്നത് ഗൗരവകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ റിപ്പോർട്ട് തേടുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോട് വിശദീകരണം ചോദിക്കും. സ്വർണക്കടത്ത് പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ തുടങ്ങി എന്ന് എപ്പോഴാണ് അദ്ദേഹം അറിഞ്ഞതെന്ന് വ്യക്തമാക്കണം.തന്നിൽ നിന്നും ഇക്കാര്യം മറച്ചുവച്ചു. ഇപ്പോൾ മാധ്യമങ്ങളിലൂടെ ഇക്കാര്യം വെളുപ്പെടുത്തി.

സെപ്റ്റംബർ 21ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ കടത്തിയ പണത്തെക്കുറിച്ചും സ്വർണത്തെക്കുറിച്ചും മുഖ്യമന്ത്രി പറ‍ഞ്ഞതാണ്. അതിനാൽ വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രിയിൽ നിന്ന് ആവശ്യപ്പെടുമെന്നും ഗവർണർ പറഞ്ഞു.അതേസമയം, ഇംഗ്ലീഷ് പത്രത്തിൽ വന്ന അഭിമുഖം പിആർ ഏജൻസി വഴി നടത്തിയതാണെന്ന് വെളിപ്പെടുത്തിയതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ നന്നാക്കാൻ പിആർ ഏജൻസിയെ കൂട്ടുപിടിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതയാണ് വെളിപ്പെടുത്തൽ.രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. മലപ്പുറം ജില്ലയിലെ ആൾക്കാർ സ്വർണക്കടത്തുകാരല്ല. സ്വർണം കടത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നേതൃത്വത്തിലാണ്. ആരാണ് പിആർ ഏജൻസിക്ക് പിന്നിലെന്ന് വ്യക്തമാക്കണം. മുഖ്യന്ത്രി ഭൂരിപക്ഷ വർഗീയതയെ കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *