സ്വര്‍ണ്ണ വില വീണ്ടും താഴേക്ക്
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വന്‍ ഇടിവ്. കഴിഞ്ഞ മാസം ഒക്ടോബറില്‍ റെക്കോഡ് വിലയിലേക്ക് കുതിച്ച് ഉയര്‍ന്ന സ്വര്‍ണ്ണ വില ആണ് ഇപ്പോള്‍ അപ്രതീക്ഷിതമായി താഴേക്ക് പതിച്ചിരിക്കുന്നത്.ഇന്ന് സ്വര്‍ണ്ണത്തിന്റെ വില ഒരു പവന്‍ സ്വര്‍ണത്തിന് 1080 രൂപയാണ് കുറഞ്ഞിട്ടുള്ളത്. ഇതോടെ 56,680 രൂപ നിരക്കിലാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടക്കുക. 7085 ഇന്ന് രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
യുഎസ് തിരഞ്ഞെടുപ്പില്‍ ട്രംപ് മികച്ച വിജയം നേടിയതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,617 ഡോളര്‍ നിലവാരത്തിലേക്കാണ് ഇടിഞ്ഞത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം തനി തങ്കത്തിന്റെ വില 76,714 രൂപ നിലവാരത്തിലാണ്.
ഒക്ടോബറില്‍ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവരെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു സ്വര്‍ണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു. നവംബര്‍ ആരംഭത്തോടെയാണ് സ്വര്‍ണ വിലയില്‍ കുറവാണ് രേഖപ്പെടുത്തി വന്നിരുന്നത്. ഒക്ടോബര്‍ 4,5, 6, 12,13, 14 തീയതികളില്‍ 56,960 രൂപ ആയിരുന്നു സ്വര്‍ണവില. പിന്നീട് ഒക്ടോബര്‍ 16 നാണ് വില 57000 കടന്നത്.