പവന് 160 രൂപ കൂടി, സ്വര്‍ണവില വീണ്ടും ഉയര്‍ന്നു.

തിരുവനന്തപുരം: റെക്കോര്‍ഡ് വീണ്ടും തിരുത്തി സ്വര്‍ണത്തിന്റെ കുതിപ്പ് തുടരുന്നു. ഇന്നും സ്വര്‍ണവില ഉയര്‍ന്നു. പവന് 160 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,480 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 8310 രൂപയുമായി. ഈ മാസം മാത്രം ഒരു പവന് കൂടിയത് 2,960 രൂപയാണ്. ട്രംപിന്റെ നികുതി നയങ്ങളിലെ ആശങ്കയാണ് സ്വര്‍ണ വിലക്കയറ്റത്തിന് കാരണമാകുന്നത്. കാനഡയുമായുള്ള ട്രംപിന്റെ താരിഫ് കടുംപിടുത്തത്തില്‍ അമേരിക്കന്‍ ഓഹരി വിപണി കടുത്ത തിരിച്ചടി കഴിഞ്ഞ ദിവസം നേരിടുകയും ചെയ്തിരുന്നു. പിന്നീട് ഇറക്കുമതി ചുങ്കം 50 ശതമാനത്തില്‍ നിന്ന് 25 ആയി നിശ്ചയിച്ചിരുന്നു.