കേരളത്തിൽ സ്വർണ്ണ വില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില വര്‍ധിച്ചു. പവന് 440 രൂപയാണ് ഇന്ന് വര്‍ധനവുണ്ടായത്. ഗ്രാമിന് 55 രൂപയുടെ വര്‍ധനവും രേഖപ്പെടുത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 64,960 രൂപയായി വര്‍ധിച്ചു.
തിരുവനന്തപുരം :സാധാരണ നിലയില്‍ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് സ്വര്‍ണ വില കുതിച്ചുയരാറുള്ളത്. ഈ മാസങ്ങളില്‍ കുത്തനെ വര്‍ധിക്കുന്ന വില മാര്‍ച്ചോടെ കുറയുന്നതുമാണ് കണ്ടുവരാറുള്ളത്. എന്നാല്‍ ഇത്തവണ മാര്‍ച്ച് പകുതിയായിട്ടും വിലയില്‍ യാതൊരു കുറവും ഉണ്ടായിട്ടില്ല.ട്രംപിന്‍റെ വ്യാപാര യുദ്ധവും ഭൗമരാഷ്‌ട്ര സംഘര്‍ഷങ്ങളും താരിഫ് ചുമത്തലുമെല്ലാമാണ് സ്വര്‍ണ വില കത്തിക്കയറാന്‍ കാരണം. സ്വര്‍ണ വില ഉയര്‍ന്നതോടെ ജ്വല്ലറികളിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം വളരെയധികം കുറഞ്ഞിട്ടുണ്ട്.