ചൂട് വർദ്ധിക്കുന്നതുപോലെ തന്നെയാണ് സ്വർണ വില

കൊച്ചി: ദിവസം കഴിയുന്തോറും സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നതുപോലെ തന്നെയാണ് സ്വർണ വിലയുടെ കാര്യവും. സ്വർണ്ണവില ദിവസം കഴിയുന്തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് 25 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വർദ്ധിച്ചത്. 25 രൂപയുടെ വർദ്ധനവ് ഉണ്ടായതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6,060 രൂപയായി.
48,480 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 20 രൂപയുടെ വർദ്ധനവാണ് 18 ക്യാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് ഉണ്ടായത്. ഇതോടെ 18 ക്യാരറ്റിന്റെ ഒരു ഗ്രാം സ്വർണം ലഭിക്കണമെങ്കിൽ 5,030 രൂപ നൽകണം. ഈ മാസം 9 നാണ് സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ എത്തിയത്. മാർച്ച് 9ന് ഒരു ഗ്രാം സ്വർണത്തിന് 6,075 രൂപയും ഒരു പവൻ സ്വർണത്തിന് 48,600 രൂപയും ആയിരുന്നു വില.