സ്വർണവില റെക്കോർഡ് ഉയരത്തിലേക്ക്

0
സ്വർണവില റെക്കോർഡ് ഉയരത്തിലേക്ക്

സംസ്ഥാനത്ത് വീണ്ടും 55,000 രൂപ കടന്ന് സ്വർണവില. ജൂലൈ 17 ന് ശേഷമാണ് സ്വർണ വില 55,000 ത്തിനു മുകളിൽ എത്തുന്നത്. വരും ദിവസങ്ങളിൽ പവന് 80 രൂപയ്ക്ക് മുകളിൽ വർധിച്ചാൽ സർവകാല റെക്കോർഡ് ഭേദിക്കുന്ന നിലയിലാണ് ഇന്ന് സ്വർണ വില. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 6880 രൂപയിലും പവന് 55,040 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ്. ഇതിനു മുൻപ് സംസ്ഥാനത്ത് ജൂലൈ 17നും മെയ് 20നും 55,000 രൂപയ്ക്ക് മുകളിൽ വ്യാപാരം നടന്നിട്ടുണ്ട്. ഇതില്‍ മെയ് 20ന് രേഖപ്പെടുത്തിയ പവന് 55120 രൂപയാണ് കേരളത്തിലെ സര്‍വകാല റെക്കോര്‍ഡ് വില.

രാജ്യാന്തര വിപണിയിൽ നാളെ ഫെഡ് റിസർവ് നിരക്ക് കുറയ്ക്കൽ തീരുമാനങ്ങളും, നയവ്യതിയാനങ്ങളും പ്രഖ്യാപിക്കുന്നത് സ്വർണ വിലയെ സ്വാധിനിക്കും. അതേ സമയം സ്വർണവില മുന്നേറുന്നത് ജ്വല്ലറി ഓഹരികൾക്കും, സ്വർണ പണയസ്ഥാപനങ്ങൾക്കും, ബാങ്കുകൾക്കും അനുകൂലമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *