പ്രതീക്ഷക്ക് വകയില്ല; സ്വർണവില വീണ്ടും കൂടി
സ്വർണവിലയിൽ പുത്തൻ റെക്കോർഡുകൾ തീർത്ത മാസമാണ് 2024 ഏപ്രിൽ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് വിലകളും രേഖപെടുത്തിയ മാസം. എന്നാൽ കഴിഞ്ഞ ദിവസം സ്വർണവിളയിൽ നേരിയ ആശ്വാസമുണ്ടായിരുന്നു. ഏപ്രിൽ 23 ന് ഒരു പവൻ സ്വർണത്തിന് 1,120 രൂപയുടെ കുറയുകയും, പോയ ദിവസം കേരളത്തിൽ 22 കാരറ്റ് സ്വർണത്തിനു വില 52,920 രൂപയായിരുന്നു.
വരും ദിവസങ്ങളിലും വില കുറയാനുള്ള പ്രതീക്ഷിച്ചെങ്കിലും വകയുണ്ടായില്ല.പുത്തൻ സാമ്പത്തിക വർഷം സ്വർണപ്രേമികൾക്കും ആവശ്യക്കാർക്കും അത്ര നല്ല സൂചനയല്ല നൽകുന്നത്.ഇന്ന് ഒരു പവന് 360 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,280 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 6,660 രൂപയാണ് വില.