സ്വര്‍ണവില 52,000 ലേക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോർഡിട്ടു. പവന് 400 രൂപ ഇന്ന് വർധിച്ചു. ഇന്ന് (04/04/2024) പവന് 400 രൂപ വര്‍ധിച്ച് 51,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 6460 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ കുറഞ്ഞും കൂടിയും നിന്ന സ്വര്‍ണവില ഇന്നലെ 51,000 കടന്നു. 2 ദിവസത്തിനിടെ 1000 രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര സ്വർണവില 2300 ഡോളർ കടന്നു.