സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുത്തു

0
GOLD SA

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം വിജിലന്‍സ് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയെടുത്തു. മൊഴിയെടുപ്പ് നാലുമണിക്കൂറോളം നീണ്ടു. അറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോടു പ്രതികരിച്ചു.കോടതിയുടെ മുന്നിലുള്ള വിഷയമായതിനാല്‍ വിവാദ കാര്യങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കാനാവില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചതിനെല്ലാം വ്യക്തമായ മറുപടി കൊടുത്തിട്ടുണ്ട്. ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ ആവശ്യമായ സമയവും ഇടവേളയും തന്നു. കോടതി ആവശ്യപ്പെടുകയാണെങ്കില്‍ എന്റെ കയ്യിലുള്ള രേഖകളെല്ലാം സമര്‍പ്പിക്കും’ ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.

ദേവസ്വം വിജിലന്‍സ് ആസ്ഥാനത്ത് എസ്പി സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. 1998ല്‍ വിജയ് മല്യ ശ്രീകോവിലും ദ്വാരപാലകശില്‍പങ്ങളും ഉള്‍പ്പെടെ സ്വര്‍ണം പൊതിഞ്ഞതു മുതല്‍ 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശിയതു വരെയുള്ള വിവരങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി ആരോടൊക്കെ പണം പിരിച്ചെന്നതടക്കം അന്വേഷണത്തിന്റെ ഭാഗമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *