മുക്കുപണ്ടം വെച്ച് പണയം പ്രതികൾ പിടിയിൽ
കൊല്ലം : കരുനാഗപ്പള്ളിയിൽ മുക്കുപണ്ടം വെച്ച് പണയം വെച്ച പ്രതികൾ പിടിയിൽ. കുലശേഖരപുരം ആദിനാട് നോർത്ത് വാഴപ്പള്ളി തറയിൽ ഗംഗാധരൻ മകൻ അഖിൽ 28, വർക്കല കാപ്പിൽ കൊച്ചോലി തൊടിയിൽ ഷാഹിദ മകൻ ഷാഹുൽ 28 എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ സെപ്റ്റംബർ പത്താം തീയതി തഴവ എ വി എച്ച് എസ് ജംഗ്ഷനിലുള്ള സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിലാണ് പ്രതികൾ വ്യാജ സ്വർണം കൊണ്ട് പണയം വെച്ച് ഒരു ലക്ഷം രൂപ കൈപ്പറ്റിയത്. സംഭവത്തിന് ശേഷം സംശയം തോന്നിയ ഫിനാൻസ് സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് വ്യാജ സ്വർണം ആണെന്ന് തിരിച്ചറിഞ്ഞത് . തുടർന്ന് സ്ഥാപന ഉടമ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു. സ്ഥാപനത്തിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവിയും മറ്റും പരിശോധിച്ചതിൽ പ്രതികളെ തിരിച്ചറിയുകയും ചെയ്തു .തുടർന്ന് പ്രതികൾ വള്ളിക്കാവ് ഭാഗത്ത് ഉണ്ടെന്ന് കണ്ടെത്തിയ പോലീസ് സംഘം പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബിജുവിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ആഷിക് ,അമൽ എ എസ് ഐ സനീഷ് കുമാരി എസ് സി പി ഹാഷിം, നൗഫൽ ജാൻ, മനോജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ
