മരണം മുന്നിൽക്കണ്ട യാത്രക്കാരൻ രക്ഷയായത് കണ്ടക്ടരുടെ കൈ
കൊല്ലം: മരണം മുന്നിൽക്കണ്ട പല നിമിഷങ്ങളിലും ചിലർ അത്ഭുതകരമായി രക്ഷപ്പെടാറുണ്ട്. ജീവിതത്തിലേക്ക് അവരെ പിടിച്ചു കയറ്റുന്ന ചില മനുഷ്യരും ഉണ്ടാവാറുണ്ട്. അത്തരത്തിൽ ബസിൽ നിന്ന് തെറിച്ചു വീഴാൻ പോയ യാത്രക്കാരനെ കണ്ടക്ടർ വലിച്ചു ജീവിതത്തിലേക്ക് കയറ്റുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നിമിഷങ്ങൾക്കുള്ളിലാണ് വീഴാൻ പോയ യാത്രക്കാരനെ കണ്ടക്ടർ കൈപിടിച്ച് കയറ്റുന്നത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് ചവറ -അടൂർ റൂട്ടിൽ സർവീസ് നടത്തുന്ന സുനിൽ ബസിലാണ് സംഭവം നടന്നത്. കണ്ടക്‌ടറുടെ സംയോജിതമായ ഇടപെടൽ മൂലം ഒരു ജീവനാണ് രക്ഷപെട്ടത് . ഡോറിൻ്റെ സൈഡിൽ നിന്നു യാത്രക്കാരൻ പുറത്തേക്ക് തെറിച്ച് വീഴുന്നതിനിടയിൽ ബസിലെ കണ്ടക്ടർ ബിലു പൊടുന്നനെ പിടിക്കുകയായിരുന്നു. കാരാളിമുക്കിൽ നിന്ന് ശാസ്താം കോട്ടയിലേക്ക് പോകും വഴിയാണ് സംഭവം.
സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ നിരവധി ആളുകളാണ് കണ്ടക്ടർ ബിനുവിന് അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിന്റെ സ്‌പൈഡർമാൻ എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഈ കണ്ടക്ടറെ വിളിക്കുന്നത്