വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം (ഗോട്ട്):ട്രൈലെർ പുറത്തിറങ്ങി
തമിഴ് ആരാധകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം (ഗോട്ട്). വെങ്കട് പ്രഭു വിജയ്യെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതാണ് അതിന് ഒരു കാരണം. അതിനേക്കാള്‍ പ്രധാനം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ് സിനിമയില്‍ നിന്നുള്ള മടക്കം കൂടിയാണ് അറിയിച്ചിരിക്കുന്നത് എന്നതാണ്. ആരാധകരുടെ വലിയ കാത്തിരിപ്പിനൊടുവില്‍ പുറത്തെത്തിയ ട്രെയ്ലറിന്റെ ദൈര്‍ഘ്യം 2.51 മിനിറ്റ് ആണ്.
സയന്‍സ് ഫിക്ഷന്‍ ആക്ഷണ്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ സ്വഭാവം കൃത്യമായി വെളിപ്പെടുത്തുന്ന ട്രെയ്ലറില് ഡബിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്ന വിജയ്യെയും കാണാം. അച്ഛനും മകനുമാണ് ചിത്രത്തില്‍ ഇളയ ദളപതി. എജിഎസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.