ടി പത്മനാഭന് ജന്മദിനാശംസയുമായി ഗോവ ഗവർണ്ണർ

0

 

കണ്ണൂർ: ജീവിതം സഫലമാണെന്നും ഇനി ആഗ്രഹങ്ങളില്ലെന്നും പറഞ്ഞ കഥയുടെ കുലപതി ടി.പദ്മനാഭന് ജന്മദിനാശംസകളുമായി ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ള കണ്ണൂർ പൊടിക്കുണ്ടിലുള്ള അദ്ദേഹത്തിൻ്റെ വസതിയിലെത്തി.ഇന്ന് ടി പത്മനാഭന്റെ തൊണ്ണൂറ്റിയഞ്ചാം ജന്മദിനമാണ്.
കഥാകൃത്ത് ടി.പദ്മനാഭൻ്റെ സാഹിത്യ ജീവിതം വിസ്മയകരമാണെന്നും അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരുപാട് കാര്യങ്ങൾ പുതുതലമുറക്ക് സാധനാപാഠകമാണെന്നും ഗോവ ഗവർണർ പി.എ.പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. പിറന്നാൾ ആശംസകൾ നൽകിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മേഖലകളെക്കുറിച്ചും സമഗ്രമായി പഠിച്ചാണ് ടി. പത്മനാഭൻ എന്നും സംസാരിക്കാറുള്ളതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ഷഷ്ടിപൂർത്തി യും, സപ്തതിയും, അശീതിയും ഒന്നും താനിതുവരെ ആഘോഷിച്ചിട്ടില്ലാ എന്ന് ടി .പദ്മനാഭൻ പറഞ്ഞു.പോത്താംകണ്ടം ആനന്ദ ഭവനത്തിലെ സ്വാമി കൃഷ്ണാനന്ദഭാരതിയാണ് 90 വയസ്സ് മുതൽ തന്റെ ജന്മദിനം ആഘോഷിക്കുന്നതെന്നും ടി . പത്മനാഭൻ കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *