ഗതാഗത കുരുക്കിൽപെട്ട 10 മിനിറ്റ് രക്ഷപ്പെടുത്തിയ യുവതി

0

അഹമ്മദാബാദ്: ഗതാഗത കുരുക്കിൽ പെട്ട് പത്ത് മിനിട്ട് വൈകിയതിനാൽ അപകടത്തിൽപെട്ട വിമാനം നഷ്ടപ്പെട്ട യാത്രക്കാരിയാണ് ഭൂമി ചൗഹാൻ. ഈ പത്ത് മിനിറ്റാണ് ഭൂമിയുടെ ജീവൻ രക്ഷപെടുത്തിയത്. അഹമ്മദാബാദിലെ ട്രാഫിക് ജാമില്‍ കുടുങ്ങിയ ആ 10 മിനിറ്റാണ് ഭൂമി ചൗഹാന്‍റെ പുനര്‍ജന്മത്തിന് കാരണം.

 

242 പേരുമായി പറന്നുയര്‍ന്ന് ഒരു തീഗോളമായി മാറിയ വിമാനത്തിനുള്ളില്‍ ഭൂമിയും ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ ട്രാഫിക്കില്‍ കുടുങ്ങി വിമാനം നഷ്ടമായതിനാല്‍ തലനാരിഴയ്ക്കാണ് ഭൂമി ആ വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *