ഗാസയിലെ വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചകൾ ഇന്ന്

0

ദുബായ്: ഗാസയിലെ വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചകൾക്കായി ഈജിപ്ത്, ഖത്തർ, യുഎസ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥർ കയ്റോയിൽ വീണ്ടുമെത്തി കൂടിക്കാഴ്ച നടത്തും. ഗാസയിലെ വെടിനിർത്തലിനായി ദോഹയിൽ നടന്ന ചർച്ചകൾക്കു പിന്നാലെ വെള്ളിയാഴ്ചയാണു മൂന്നുരാജ്യങ്ങളും ഇതുസംബന്ധിച്ചു സംയുക്ത പ്രസ്താവന നടത്തിയത്. ഖത്തർ വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവന പുറത്തുവിട്ടത്.

‘‘ഗാസയിലെ വെടിനിർത്തൽ കരാറിനു വേണ്ടിയും തടവുകാരെ മോചിപ്പിക്കുന്നതിനായും ഞങ്ങളുടെ സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ ദോഹയിൽ കഴിഞ്ഞ 48 മണിക്കൂറായി ചർച്ചകൾ നടത്തുകയാണ്. തടവുകാരെ മോചിപ്പിക്കുന്നതിനും വെടിനിർത്തൽ കരാറിന് തുടക്കമിടുന്നതിനും കരാർ പ്രാവർത്തികമാക്കുന്നതിനുമുള്ള സമയമായി. ഗാസയിലെ ജനങ്ങള്‍ക്ക് ആശ്വാസം നൽകണം , ജീവനുകൾ സുരക്ഷിതമാകണം, പ്രാദേശിക സംഘർഷങ്ങൾ കുറയ്ക്കണം’’– സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെയും പിന്തുണയിൽ യുഎസ് നിർദേശങ്ങൾ മുന്നോട്ട് വച്ചതായും പ്രസ്താവനയിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *