കളിക്കുന്നതിനിടെ ഗേറ്റ് തകര്‍ന്ന് വീണു; അഞ്ച് വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: എലപ്പുള്ളി നെയ്തലയില്‍ കൃഷിക്കളത്തിനോട് ചേര്‍ന്ന ഗേറ്റും മതിലും തകര്‍ന്ന് വീണ് അഞ്ച് വയസുകാരന് മരിച്ചു. നെയ്തല സ്വദേശി കൃഷ്ണകുമാറിന്റെ മകന് അഭിനിത്താണ് മരിച്ചത്. പഴയ ഗേറ്റില്‍ കുട്ടികള്‍ തൂങ്ങി കളിക്കുന്നതിനിടെ ഗേറ്റും കല്‍തൂണും കുഞ്ഞിന്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. കുഞ്ഞിനെ ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.