500 രൂപയ്‌ക്ക് ഗ്യാസ്, സൗജന്യ കിറ്റും വൈദ്യുതിയും; ഡൽഹിയിൽ കോൺഗ്രസ്സ് വാഗ്‌ദാനം
500 രൂപയ്‌ക്ക് ഗ്യാസ്, സൗജന്യ കിറ്റും വൈദ്യുതിയും; വൻ പ്രഖ്യാപനവുമായി കോണ്‍ഗ്രസ് –
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വൻ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. അധികാരത്തില്‍ എത്തിയാല്‍ 500 രൂപയ്‌ക്ക് ഗ്യാസും സൗജന്യ റേഷനും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നല്‍കുമെന്ന് ഇന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
ഡൽഹിയിലെ എഐസിസി ചുമതലയുള്ള ഖാസി നിസാമുദ്ദീനും ഡൽഹി കോൺഗ്രസ് മേധാവി ദേവേന്ദർ യാദവും ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം. ഡൽഹിക്ക് കോൺഗ്രസിന്‍റെ ഗ്യാരണ്ടി എന്ന് തുടങ്ങുന്ന ഒരു എക്‌സ് പോസ്റ്റും കോണ്‍ഗ്രസ് പങ്കുവച്ചിട്ടുണ്ട്.
“ഡൽഹിക്ക് കോൺഗ്രസിന്‍റെ ഗ്യാരണ്ടി. പണപ്പെരുപ്പം തടയാനുള്ള ദുരിതാശ്വാസ പദ്ധതി പ്രകാരം 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, സൗജന്യ റേഷൻ കിറ്റ്. 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം തുടങ്ങി എല്ലാ ആവശ്യങ്ങളും കോണ്‍ഗ്രസ് നിറവേറ്റും,” എന്ന് എക്‌സില്‍ കുറിച്ചു.