ഗ്യാസ് സിലിണ്ടർ അപകടം :; മരണം എട്ടായി
ബെംഗളൂരു: പാചക വാതക സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. കർണാടകയിലെ ഹുബ്ബള്ളിയിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രകാശ് ബാരകേരയാണ് (41) മരിച്ചത്. കെഎംസിആർഐ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ മരിച്ച അയ്യപ്പ ഭക്തരുടെ എണ്ണം എട്ടായി. അതേസമയം മരിച്ച പ്രകാശ് ബാരകേരയുടെ മകൻ വിനായക് ബാരകേര ചികിത്സയിൽ തുടരുകയാണ്.
ഡിസംബർ 22ന് രാത്രി ഒരു മണിയോടെയാണ് അയ്യപ്പ ഭക്തർ ഉപയോഗിച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. തീപിടിത്തത്തിൽ എല്ലാവർക്കും 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമ്പത് പേരിൽ എട്ട് പേർ മരിച്ചു.
നിജലിംഗപ്പ ബേപ്പൂരി (58), സഞ്ജയ് സവദത്തി (20), രാജു മൂഗേരി (21), ലിംഗരാജു ബീരനൂർ (24), രാജു മൂഗേരി (21), ലിംഗരാജു ബീരനൂർ (24), പ്രകാശ് ബാരക്കർ എന്നിവരാണ് അപകടത്തിൽ മരിച്ച അയ്യപ്പഭക്തർ.