മല്ലപ്പള്ളി പാടിമണ്ണില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക ദമ്പതികളെ വീടിനുള്ളില്‍ തീപ്പൊളേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കീഴ്വായ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മല്ലപ്പള്ളി പഞ്ചായത്ത് ആറാം വാർഡില്‍ കൊച്ചരപ്പ് ചൗളിത്താനത്ത് വീട്ടില്‍ സി ടി വർഗീസ് (78), ഭാര്യ അന്നമ്മ വർഗീസ് (73 ) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ ആറരയോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് താമസിക്കുന്ന വർഗീസിന്റെ സഹോദരൻ ഇതുവരെയും വീടിന് പുറത്തേക്ക് കാണാത്തതിനെ തുടർന്ന് എത്തിയപ്പോഴാണ് സംഭവം പുറത്തിറഞ്ഞത്. ഇവരുടെ മകൻ വിദേശത്താണ്. പെണ്‍മക്കള്‍ രണ്ടുപേരെയും വിവാഹം കഴിപ്പിച്ച അയച്ചതാണ്ഫോറൻസിക് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മാത്രമേ കൃത്യമായ വിവരം അറിയാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു.