നവകേരള ബസ് ഇനി ഗരുഡ പ്രീമിയം: ഞായറാഴ്ച മുതൽ ബംഗളുവിലേക്ക്

0

തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ഭാരത് ബെൻസ് സൂപ്പർ ലക്ഷ്വറി ബസ് നവീകരണത്തിനു ശേഷം സർവീസിന് തയാറായി. കോഴിക്കോട് – ബംഗളൂരു റൂട്ടിൽ “ഗരുഡ പ്രീമിയം’ എന്ന ആഡംബര സർവീസായി ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

ആധുനിക എയർകണ്ടീഷൻ ബസിൽ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. പടികൾ ഉപയോഗിക്കാൻ കഴിയാത്ത ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്ക് ബസിനുള്ളിൽ കയറാൻ പ്രത്യേകം തയാറാക്കിയ യാത്രക്കാർക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ശുചിമുറി, വാഷ്ബേസിൻ തുടങ്ങിയ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ടെലിവിഷനും മ്യൂസിക് സിസ്റ്റവും മൊബൈൽ ചാർജർ സംവിധാനവും ലഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവും ബസിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *