പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ മോചിപ്പിച്ചു സംഘം
തിരുവനന്തപുരം: പുതുക്കുറിച്ചിയിൽ അടിപിടി കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ നാട്ടുകാർ മോചിപ്പിച്ചതായി റിപ്പോർട്ട്. പ്രദേശത്ത് ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇതിന് പുറമെ ഒരു വിഭാഗം സംഘടിച്ചെത്തി ഇവരെ മോചിപ്പിച്ചു. പൊലീസിനെ ബന്ദിയാക്കിയാണ് പ്രതികളെ രക്ഷപ്പെടുത്തിയത്. ആറ്റിങ്ങൽ DySPയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. തീരദേശമായതിനാൽ രാത്രി മറ്റു നടപടികൾ വേണ്ടെന്ന തീരുമാനത്തിൽ പൊലീസ് സംഘം മടങ്ങുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ മൂന്നുപേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.