14 കാരിക്ക് മദ്യം നൽകി കൂട്ട ബലാത്സംഗO :10 യുവാക്കൾക്കെതിരെ പോക്സോ

കണ്ണൂർ :ബൈക്കിൽ തട്ടികൊണ്ടു പോയി 14 കാരിക്ക് മദ്യം നൽകിയ ശേഷം കൂട്ട ബലാത്സംഗത്തിനിരയാക്കിയ 10 ഓളം യുവാക്കൾക്കെതിരെ പോക്സോ നിയമപ്രകാരം ടൗൺ പോലീസ് കേസെടുത്തു. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 14 കാരിയുടെ പരാതിയിലാണ് കേസ്.വീട്ടിൽ നിന്നും കഴിഞ്ഞ മാസം നാലിനുപെൺകുട്ടിയെ ബൈക്കിൽ തട്ടികൊണ്ടു വന്ന നാലംഗ സംഘം കണ്ണൂർ താഴെചൊവ്വയിലെത്തിച്ച് ലോഡ്ജ് മുറിയിൽ വെച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കളായ ആറു പേരെ വിളിച്ചു വരുത്തുകയും അവരും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അഞ്ചാം തീയതി രാവിലെ അവശനിലയിൽ നാട്ടിലെത്തിയ പെൺകുട്ടി ബന്ധുക്കളോട് വിവരം പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
സംഭവം നടന്നത് ടൗൺ സ്റ്റേഷൻ പരിധിയിലായതിനാൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി