ഗണേശോത്സവങ്ങൾക്ക് ശുഭകരമായ സമാപനം, നഗരസഭയ്ക്ക് അഭിനന്ദനം
മുംബൈ :10 ദിവസം നീണ്ടുനിന്ന പൂജകൾക്കും ആഘോഷങ്ങൾക്കും ശേഷം, കനത്ത സുരക്ഷയ്ക്കും
‘ഗണപതി ബാപ്പ മോര്യ, പുതുച്യാ വർഷി ലവ്കർ യാ’ തുടങ്ങിയ ആരവങ്ങളും വാദ്യമേളങ്ങളും മുഖരിതമായ ഘോഷയാത്രകളിലൂടെ പതിനായിരക്കണക്കിന് ഗണേശ വിഗ്രഹങ്ങൾ മഹാരാഷ്ട്രയിലെ ജലാശയങ്ങളിൽ ഇന്നലെ നിമജ്ജനം ചെയ്തു.
സെപ്തംബർ 7ന് ആരംഭിച്ച ഗണേശ ചതുർത്ഥി ഉത്സവം അനന്ത ചതുർദശിദിനത്തിലാണ് സമാപിച്ചത്.
മഹോത്സവം ആഘോഷിക്കുന്നതിന് പേരുകേട്ട മുംബൈയിലെ ലാൽബാഗ് ഏരിയയിൽ, തേജുകായ മണ്ഡലത്തിൻ്റെ വിഗ്രഹ ഘോഷയാത്ര ആരംഭിച്ചത് പതിനായിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തിലാണ് .
ഉത്സവ വേളയിൽ ഏറ്റവും കൂടുതൽ ഭക്തരെയും സെലിബ്രിറ്റികളെയും പ്രമുഖ വ്യക്തികളെയും ആകർഷിച്ച പ്രസിദ്ധമായ ഗണപതിയാണ് ലാൽബാഗ്‌ച രാജ .
ഫോർട്ട്, മസ്ഗാവ്, ബൈക്കുള്ള, ദാദർ, ചെമ്പൂർ എന്നിവയുൾപ്പെടെ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഘോഷയാത്രകൾ അറബിക്കടലിലും മറ്റ് ജലാശയങ്ങളിലേക്കും അവസാന നിമജ്ജനത്തിനായി എത്തിച്ചേർന്നു.
ആനയുടെ തലയെടുപ്പുള്ള ദൈവത്തിൻ്റെ വിഗ്രഹങ്ങളെ പന്തലുകളിൽ നിന്ന് പുറത്തെടുക്കുമ്പോൾ അന്തിമമായി ഒരു നോക്ക് കാണാനുള്ള ആകാംക്ഷയിൽ ഭക്തർ തെരുവുകളിൽ, പ്രത്യേകിച്ച് ഗിർഗാവ് ബീച്ചിലേക്കുള്ള പ്രധാന റോഡിൽ, ധാരാളം ആളുകൾ തടിച്ചുകൂടി.
ലാൽബാഗിലെ ഷ്രോഫ് കെട്ടിടത്തിൽ ഗണേശ വിഗ്രഹങ്ങളിൽ ‘പുഷ്പവൃഷ്ടി’ ചെയ്യുന്നത് കാണാൻ വലിയ ജനക്കൂട്ടമുണ്ടായിരുന്നു.
ഘോഷയാത്രയ്ക്കിടെ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി 24,000 പോലീസുകാരെ മുംബൈയിൽ വിന്യസിച്ചിരുന്നു.കൂടാതെ ഘോഷയാത്രകൾ നിയന്ത്രിക്കാൻ മുംബൈ നഗരസഭയുടെ 12,000-ത്തിലധികം ഉദ്യോഗസ്ഥരെയും ജീവനക്കാരെയും , 71 കൺട്രോൾ റൂമുകളും സജ്ജീകരിച്ചിരുന്നു. സുരക്ഷാ മുൻകരുതലെന്ന നിലയിൽ 761 ലൈഫ് ഗാർഡുകളെ നിയമിക്കുകയും 48 സ്പീഡ് ബോട്ടുകൾ നഗര ബീച്ചുകളിൽ വിന്യസിച്ചു. ഗിർഗാവ് ചൗപാട്ടി, ദാദർ, ബാന്ദ്ര, ജുഹു, വെർസോവ, പൊവായ് തടാകം, മാധ് ദ്വീപ് തുടങ്ങിയ പ്രധാന നിമജ്ജന കേന്ദ്രങ്ങളിലും 8,000-ലധികം സിസിടിവികളുടെ ശൃംഖലയിലും ഡ്രോൺ നിരീക്ഷണവും,ലോക്കൽ പോലീസ് വിന്യാസത്തിനു പുറമേ, സ്റ്റേറ്റ് റിസർവ് പോലീസ് ഫോഴ്സ് (എസ്ആർപിഎഫ്) പ്ലാറ്റൂണുകൾ, ക്വിക്ക് റെസ്പോൺസ് ടീമുകൾ (ക്യുആർടി), കലാപ നിയന്ത്രണ പോലീസ് (ആർസിപി), ഡെൽറ്റ, കോംബാറ്റ്, ഹോം ഗാർഡുകൾ, മഹാരാഷ്ട്ര സെക്യൂരിറ്റി ഫോഴ്സ് എന്നിവയും സജ്ജീകരിച്ചത് അനിഷ്ടസംഭവങ്ങളൊന്നുമില്ലാതെ സമാധാനപരമായ രീതിയിൽ ആഘോഷത്തിന് പരിസമാപ്തികുറിക്കാൻ സഹായകരമായി.മുംബൈ നഗരത്തിൽ വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനായി 2,500-ലധികം ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരുന്നത്.കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന്, വിവിധ അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകളിലായി 192 കൺട്രോൾ റൂമുകളും കൂടാതെ പ്രധാന മേഖലകൾ നിരീക്ഷിക്കുന്നതിനായി 66 നിരീക്ഷണ ടവറുകളുമൊക്കെ സ്ഥാപിച്ചു കൊണ്ട് ലക്ഷകണക്കിന് ജനങ്ങൾ പങ്കെടുത്ത ഘോഷയാത്രയെ നിയന്ത്രിക്കാനും വിജയിപ്പിക്കാനും സാധിച്ചതിൽ മുംബൈ നഗര സഭയ്ക്ക് അഭിമാനിക്കാം.
പരിസ്ഥിതി സൗഹൃദ ആഘോഷങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, സമീപത്തെ കൃത്രിമ കുളങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ക്യുആർ കോഡ് സംവിധാവും നഗരസഭഅവതരിപ്പിച്ചിരുന്നു.