ഗണേശ നിമജ്ജനത്തിനിടയിൽ മരണപ്പെട്ടത് 21പേർ
മുംബൈ: വ്യത്യസ്ത സംഭവങ്ങളിലായ് ഗണപതി നിമഞ്ജനത്തിനിടയിൽ മരണപ്പെട്ടത് 21 പേർ. വടക്കൻ മുംബൈയിൽ 9,പേരും 7പേര് വിദർഭയിലും ഒരാൾ വീരാറിലുംമരണപ്പെട്ടു. ഛത്രപതി സാമ്പാജി നഗറിൽ രണ്ടുപേരും രണ്ടുപേർ ഇന്ധപൂരിലും മുങ്ങി മരിച്ചു.
ദുലെ ജില്ലയിലെ ചിട്ടോർ വില്ലേജിൽ നിമ ഞ്ജനം കഴിഞ്ഞു വരുന്ന ആൾക്കൂട്ടത്തിലേക്ക് ട്രാക്ട്ടർ കയറി ഒരു യുവതിയും മൂന്നു കുട്ടികളും കൊല്ലപ്പെട്ടു. വീരാർ ലേക്കിൽ നിമജ്ജനം ചെയ്യുന്നതിനിടയിൽ 24 കാരനായ അമിത് മോഹിത്തെ കുഴഞ്ഞു വീണു മരിച്ചു.